പാനൂര്‍: ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയ്‌ക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്‍,നാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണം. കേരളത്തില്‍ എമ്പാടും പ്രത്യേകിച്ച് കണ്ണൂരില്‍ ചെങ്കൊടിയില്‍ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സിപി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാന്‍ പോയില്ല. കാരണം അവര്‍ക്ക് ചെഗുവേരയുടെ യഥാര്‍ത്ഥ ചരിത്രം നന്നായി അറിയാമായിരുന്നു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ലോകസഭയില്‍ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്ന കാര്യം പിണറായി മറക്കരുത്.
സിപിഐയില്‍ ചേരുന്നതിന് തൊട്ടു മുന്‍പ് വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഇക്കാര്യം മറച്ചു വെച്ച് ആര്‍എസ്എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ വൈവിധ്യം നിലനിര്‍ത്താനാണ് ബിജെപി യാത്ര നടത്തുന്നത്. ഒരു കൊടിയും, ഒരു പാര്‍ട്ടിയും മതിയെന്ന സിപിഎം നിലപാട് അംഗീകരിക്കാന്‍ ആവില്ല. ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സിപിഎം അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















