കണ്ണൂര്‍: വിമുക്തഭട സംഘടനയുടെ പേരില്‍ ജില്ലയില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് മേജര്‍ പി.പി.മോഹനന്‍. ഓള്‍ കേരള എക്‌സ്‌സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്‍ഡ് അലൈഡ് സര്‍വീസ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ നമ്പറും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഒട്ടേറെ വിമുക്തഭടന്മാര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഈ പ്രശ്‌നമെന്നും മോഹനന്‍ പറഞ്ഞു.
















