തലശ്ശേരി: ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമസവിധാനം വേണമെന്ന് റിച്ചാര്‍ഡ് ഹേ എംപി അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാര്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആതുരശുശ്രൂഷ കൂടാതെ രാഷ്‌ട്ര നിര്‍മ്മിതിയിലും സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തലശ്ശേരി ശാഖയുടെ 2017-18 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.പുഷ്പരാജ് (പ്രസിഡണ്ട്), ഡോ.സക്കറിയ (സെക്രട്ടറി)ക ഡോ.ജോണി സെബാസ്റ്റ്യന്‍ (ട്രഷറര്‍), ഡോ.സന്ധ്യ രവീന്ദന്‍ (വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍) ഡോ.സിത്താര (സെക്രട്ടറി) എന്നിവര്‍ സ്ഥാനമേറ്റു. ഐഎംഎ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.എം.ഭാസ്‌കരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ.സഞ്ജീവ്കുമാര്‍, ഡോ.ബാബു രവീന്ദ്രന്‍, ഡോ.ആര്‍.രമേഷ്, ഡോ.ശ്രീകുമാര്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
















