പൊടിക്കുണ്ട്: 128 കുടുംബങ്ങള്‍ അംഗമായിട്ടുള്ള രാജേന്ദ്രപ്രസാദ് റസിഡന്റ്‌സ് അസേസിയേഷന്‍ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ പരിധിക്കുള്ളില്‍ മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. കൗണ്‍സിലര്‍ ടി.രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് സഞ്ചി ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ അംഗങ്ങള്‍ക്കുള്ള തുണിസഞ്ചി വിതരണം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. വി.പി.പ്രവീണ്‍, ഇ.വി.വിജയകുമാര്‍, ഇ.പി.സുനില്‍ കുമാര്‍, കെ.രമേഷ്, പ്രഭാകരന്‍ കൊയിലി തുടങ്ങിയവര്‍ പങ്കെടുത്തു.
















