കണ്ണൂര്‍: മീസില്‍സ്-റുബെല്ല കുത്തിവെപ്പിനെതിരെ ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന അസത്യപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. മീസില്‍സ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനുമായി രാജ്യത്താകമാനം നടക്കുന്ന പ്രതിരോധ യജ്ഞത്തോടൊപ്പം കേരളത്തിലും ഒക്‌ടോബര്‍ മൂന്നു മുതല്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
ക്യാമ്പയിനായി ആരോഗ്യവകുപ്പ് ചിട്ടയായ പരിശീലനം നല്‍കുകയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയുളള എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില തല്‍പര കക്ഷികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അസത്യ പ്രചാരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ ഒരു കാരണവശാലും പ്രചാരണം ലഭിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റു തരത്തിലോ പ്രചരിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.
ഇത്തരത്തിലുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ ജില്ലാ ഭരണകൂടത്തേയോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: ഡിഎംഒ(ആരോഗ്യം)-0497 2700194, 2700709, 8943341421.
















