മടിക്കേരി : കഴിഞ്ഞ ദസറ സമാപന ദിവസം മടിക്കേരിയില്‍ നടന്ന ചന്ദ്രശേഖരന്‍ (26) എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മടിക്കേരി പോലീസ് അറസ്റ്റ് ചെയ്തു. റോഷന്‍ റഹ്മാന്‍ (32), മുഹമ്മദ് റഷീദ് (34), നസീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദസറ സമാപനദിവസം മടിക്കേരി മഹാദേവ പേട്ടയിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ റോഷന്‍ റഹ്മാന്‍ ചന്ദ്രശേഖരന്റെ തലക്ക് പിന്നില്‍ കത്തിയുപയോഗിച്ചു കുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രശേഖരന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ത്ഥലത്തുനിന്നും രക്ഷപ്പെട്ട റോഷനെ പിന്നീട് കുശാല്‍ നഗറില്‍ നിന്നും പിടികൂടുകയും ചോദ്യം ചെയ്യലിനിടയില്‍ ഒപ്പംനിന്ന മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
















