ന്യൂദല്‍ഹി: കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായ 4.5ലക്ഷം പേര്‍ക്ക് അയോഗ്യതവരുമെന്ന് കേന്ദ്രമന്ത്രി പി.പി. ചതുര്‍വേദി പറഞ്ഞു. കള്ളപ്പണവേട്ടയുടെ ഭാഗമായിട്ടാണ് വ്യാജകമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം ശരിയായ രീതിയില്‍ പോകുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടപടിയുണ്ടാകില്ല. റിട്ടേണുകള്‍ വര്‍ഷങ്ങളായി സമര്‍പ്പിക്കാത്ത 2,17,239 കമ്പനികളിലെ ഡയറക്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞമാസം 22ന് നടപടിയെടുത്തിരുന്നു.
3,19,637 ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്. അയോഗ്യരായ ഡയറക്ടര്‍മാര്‍ മറ്റ് കമ്പനികളുമായി സഹകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
















