പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ 58-ാമത് സ്‌കൂള്‍ കലോല്‍സവ സ്വാഗതസംഘ രൂപീകരണ യോഗവും ലോഗോ പ്രകാശനവും പൈസക്കരി ദേവമാത ഹൈസ്‌ക്കൂളില്‍ നടന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സ്വരസ്വതി അധ്യക്ഷത വഹിച്ച് ലോഗോ പ്രകാശനം ചെയ്തു. ഇരിക്കൂര്‍ എഇഒ പി.പി.ശ്രീജന്‍ കലോത്സവം നടത്തിപ്പിനെക്കുറിച്ച് വിശദീകരണം നടത്തി. ദേവമാതാ സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസ് വെട്ടിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയ് ആലുങ്കത്തടത്തില്‍, തോമസ് മാത്യു, ആഗ്‌നസ് വാഴപ്പള്ളില്‍ ,പ്രധാനാധ്യപകന്‍ പി.എം.കൃഷ്ണന്‍, ടി.സണ്ണി ജോണ്‍, ബിപിഒ ടി.വി.പവിത്രന്‍, പി.എം.മാത്യു, എന്‍.പി.ജോസഫ്, പി.കെ.ബാലകൃഷ്ണന്‍, സിന്ധു രവി, സാജന്‍ വെട്ടുകാട്ടില്‍, ജയന്‍ മല്ലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
















