Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെബിപിഎസ് റിട്ട.ജീവനക്കാരോട് തച്ചങ്കരിയുടെ പകവീട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 09:54 pm IST
inErnakulam

കാക്കനാട്: കെബിപിഎസ് റിട്ട.ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ മുട്ടാത്ത വാതിലുകളും നടത്താത്ത സമരങ്ങളുമില്ല. 2011 ഏപ്രില്‍ മുതല്‍ കെബിപിഎസില്‍ നിന്ന് വിരമിച്ച 110 ജീവനക്കാരാണ് ജീവിത സായാഹ്നത്തിലും തുച്ഛമായ പെന്‍ഷന്‍ പോലും കിട്ടാതെ ദുരിതത്തിലായത്.

വിരമിച്ചവരില്‍ ചിലര്‍ ഇതിനോടകം മരിച്ചു. ജീവിച്ചിരിക്കുന്നവരില്‍ ചിലര്‍ കാന്‍സര്‍, വൃക്ക രോഗികളുമാണ്. പി.എഫ് നല്‍കുന്ന തുച്ഛമായ 1000 രൂപ പെന്‍ഷന്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ആശ്വാസം. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ രണ്ട് അനുകൂല ഉത്തരവുകളും തുടര്‍ന്ന് കോടതി ഉത്തരവുണ്ടായിട്ടും കെബിപിഎസ് മാനേജ്മെന്റിന് വിരമിച്ചവരോട് അനുകൂല നിലപാടില്ല.

കെബിപിഎസ് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തിയതില്‍ പ്രകോപിതനായ അദ്ദേഹം ഒരു പൈസ പോലും കൊടുക്കില്ലെന്ന് പറഞ്ഞെന്നാണ് വിരമിച്ച തൊഴിലാളികളുടെ ആരോപണം. 2016 ഒക്ടോബറിലാണ് സിഎംഡിയുടെ വീട്ടുപടിക്കല്‍ സമരം സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബറില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെബിപിഎസ്സിലെ പെന്‍ഷന്‍ സംബന്ധിച്ച് പഠിച്ച് തീരുമാനിക്കാന്‍ കമീഷനെ നിയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഒമ്പത് മാസം കഴിഞ്ഞിട്ടും കമീഷനെ പോലും നിയോഗിച്ചില്ല.

2011 മെയില്‍ അന്നത്തെ ഇടത്‌സര്‍ക്കാരാണ് കെബി പിഎസ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം നടപ്പിലായില്ല. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് പുനഃപരിശോധിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഉത്തരവ് നടപ്പിലാക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് വിരമിച്ച തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നിന്ന് 2013 ജൂലൈയില്‍ അനുകൂല ഉത്തരവു നേടിയിട്ടും പെന്‍ഷന്‍ കിട്ടിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത കെബി പിഎസ് മാനേജ്മെന്റ് ഇപ്പോഴും കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് 2016 സപ്തംബറിലെ ഓണക്കാലത്ത് കെബിപിഎസ് കവാടത്തില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം നടത്തിയില്ല. ഈ വര്‍ഷം 50 കോടി ലാഭം നേടിയ കെബിപിഎസ് മാനേജ്മെന്റ് കേവലം നൂറ് തൊഴിലാളികളുടെ പെന്‍ഷന്‍ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.