ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഈ മാസം 31ന്‌കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നു സൂചന. പത്തൊന്‍പതുവര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന സോണിയ ഗാന്ധി അസുഖത്തെ തുടര്‍ന്നാണ് പിന്മാറുന്നത്.
പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ 15 നും 20 നും ഇടയക്ക് തെരഞ്ഞെടുപ്പ് നടത്തും. രാഹുലിനെ പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏകകണേ്ഠന തീരുമാനിച്ചതായി മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പറഞ്ഞു.
















