
പയ്യന്നൂര്‍: ഉപ്പ് കുറുക്കിയ മണ്ണില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ പടയോട്ടം. നിരവധി ത്യാഗോജ്വലങ്ങളായ സമരസ്മരണകളുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ പാതയോരങ്ങളില്‍ ജനരക്ഷാ യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ അണിനിരന്നത് പതിനായിരങ്ങള്‍. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെയുള്ള ശക്തമായ താക്കീതായി മാറികൊണ്ടിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച ജന രക്ഷായാത്ര. ചുവപ്പ് കോട്ടകളുടെ വെല്ലുവിളികളെ കാറ്റില്‍പ്പറത്തി പിഞ്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള ആബാലവൃദ്ധം അണിനിരന്നത് യാത്രയെ ജനം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ്. ചുവപ്പിനെ തൂത്തെറിഞ്ഞ് ദേശീയതയെ പുണരുന്ന നേര്‍ക്കാഴ്ചയ്‌ക്കാണ് പയ്യന്നൂര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. വഴിത്താരകളെ പുളകമണിയിച്ച് ജനഹൃദയങ്ങള്‍ കീഴടക്കി യാത്ര അനന്തപുരി ലക്ഷ്യമാക്കി പ്രയാണം തുടരുകയാണ്.
















