പയ്യന്നൂര്‍: പിണറായിയില്‍ ആരംഭിച്ച സിപിഎം പിണറായിയില്‍ തന്നെ അവസാനിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. ജനരക്ഷാ യാത്രയുടെ ഉദ്ഘാടനച്ചചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരക്ഷായാത്ര കേരളത്തില്‍ ചരിത്രപരമായ മാറ്റമുണ്ടാക്കും. കേരളത്തെ കുട്ടിച്ചോറാക്കിയ സിപിഎം ചോരകൊണ്ട് മാത്രം മറുപടി പറയുന്ന പ്രസ്ഥാനമാണ്. ബിഡിജെഎസിന് എന്‍ഡിഎയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആരെങ്കിലും തൊട്ടാല്‍ പൊട്ടിപ്പോകുന്ന ബന്ധമല്ല ബിഡിജെഎസിന് എന്‍ഡിഎയുമായുള്ളത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകേണ്ടതാണെന്നും ഇതിനുവേണ്ടി അവസാന നിമിഷംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
















