പയ്യന്നൂര്‍: വയലില്‍ പണിയെടുത്താല്‍ വരമ്പത്തല്ല, വയലില്‍ത്തന്നെ കൂലി നല്‍കാന്‍ ശക്തിയുള്ള പ്രസ്ഥാനമാണ് സംഘപരിവാറെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പറഞ്ഞു. ജനരക്ഷായാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിക്കും രാഷ്‌ട്രീയത്തിനുമപ്പുറം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള യാത്രയാണ് ഇത്. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ വലിയ ജനാംഗീകാരം ലഭിച്ചു കഴിഞ്ഞു. സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കെതിരായി നടത്തുന്ന പ്രസ്ഥാവനകള്‍ തെളിയിക്കുന്നത് അവര്‍ യാത്രയുടെ മുന്നേറ്റത്തില്‍ അസ്വസ്ഥരാണ് എന്നാണ്. ജനിച്ച മണ്ണില്‍ മാന്യതയോടെ ജീവിക്കാനുള്ള പോരാട്ടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രയുടെ സന്ദേശത്തെതന്നെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അവര്‍ ചെയ്യുന്നത്. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















