ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് എഐഎഡിഎംകെ നേതാവ് ടി.ടി,വി. ദിനകരനും 15 അനുയായികള്‍ക്കുമെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തു.
സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാനും സംഘടിപ്പിക്കാനും ദിനകരന്‍ ശ്രമിച്ചതായി സേലം പോലീസ് പറഞ്ഞു. മുന്‍എംഎല്‍എ എസ്.ഇ. വെങ്കടാചലം ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പളനിസാമിക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തതിനെതിരെ വിനായകം എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേരുമ്പോള്‍ ഹാളിന് പുറത്ത് ലഘുലേഖകള്‍ വിതരണം ചെയ്തതിനെതിരെയായിരുന്നു പരാതി.
ദിനകരന്റെ പക്ഷത്തുള്ള 18 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് പളനിസാമിക്കെതിരെയുള്ള പിന്തുണ പിന്‍വലിച്ചതായി ഇവര്‍ അറിയിച്ചിരുന്നു. ഈ 18എംഎല്‍എമാരെ പിന്നീട് സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.
















