ശ്രീനഗര്‍: ജമ്മു കശ്മീരിലെ ചെനാബ് നദിയിലെ കിറു ജലവൈദ്യുത പദ്ധതി രണ്ടു മാസത്തിനുള്ളില്‍. കിറു പദ്ധതി ജനറല്‍ മാനേജര്‍ വഹരീന്ദര്‍ സല്‍മാന്‍, കിഷ്ത്വര്‍ ജില്ലാ വികസന കമ്മീഷണര്‍ അംഗ്രേസ് സിങ് റാണ എന്നിവര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിത്.
പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ കിറുവില്‍ നിന്ന് 624 മെഗാവാട്ടും കിഷ്ത്വറില്‍ നിന്ന് 540 മെഗാവാട്ടും വൈദ്യുതി ഉത്പ്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കിറു പദ്ധതിക്ക് 4,640.88 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് ചെനാബ്.
















