മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറിനെ ഈ മാസം 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ അവധിക്കാല കോടതിയുടേതാണ് ഈ ഉത്തരവ്. ദാവൂദിന്റെ രണ്ട് കൂട്ടാളികളെക്കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സെപ്തംബര്‍ 18നാണ് കസ്കറും മറ്റു രണ്ടുപേരും അറസ്റ്റിലായത്.
റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായ ഇജാസ് ഷെയ്ഖ്, ഇസ്രാര്‍ സയ്യെദ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് പണം അപഹരിക്കവേയാണ് ഇവര്‍ പിടിയിലായത്. ഇതിനെ തുടര്‍ന്ന് മൂവരേയും എട്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: