ലുധിയാന: പഞ്ചാബില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ബാബ്ബര്‍ ഖല്‍സ ഭീകരരില്‍ ഏഴുപേര്‍ പിടിയില്‍. സംസ്ഥാന പോലീസിന്റേയും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടേയും സംയുക്ത നീക്കത്തിലാണ് ഇവര്‍ ലുധിയാനയില്‍ പിടിയിലായത്. അറസ്റ്റിലായതില്‍ ഒരാള്‍ 17 കാരനാണ്.
ഖാലിസ്ഥാന്‍ ഭീകര സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ ആര്‍. എന്‍. ധോകെ അറിയിച്ചു. ഖാലിസ്ഥാന്‍ വാദത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും എഴുതുന്നവരെ കേന്ദ്രീകരിച്ചാണ് ബാബ്ബര്‍ ഖല്‍സ ആക്രമണം നടത്തിയിരുന്നത്.
പഞ്ചാബിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമമെന്നും ധോകെ പറഞ്ഞു. ഇംഗ്ലണ്ടില്‍ ഒളിച്ചു താമസിക്കുന്ന ബാബ്ബര്‍ ഖല്‍സ കമാന്‍ഡര്‍ സുരീന്ദര്‍ സിങ്ങില്‍ നിന്നാണ് ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജഗ്ദീഷ് ഗഗ്നേജ, ശിവസേന നേതാവ് ദുര്‍ഗ് പ്രസാദ് ഗുപ്ത, ഹിന്ദു തക്ത് നേതാവ് അമിത് ശര്‍മ്മ തുടങ്ങിയ പ്രമുഖ നേതാക്കളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തുന്നതാണെന്നും പോലീസ് അറിയിച്ചു.
റിംപി എന്ന് വിളിക്കുന്ന കുല്‍ദീപ് സിങ്, ജോധേവാള്‍, ജസ്സ എന്ന വിളിപ്പേരുള്ള ജസ്വീര്‍ സിങ്, അംന എന്ന അമന്‍ പ്രീത് സിങ്, ഓംകാര്‍ സിങ്, ജുഗ്രജ് സിങ്, അമ്രിത്പാല്‍ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരില്‍ ആറു പേരെ എഴു ദിവസത്തെ പോലീസ് കസ്റ്റഡിയിലും, പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. ഇവരില്‍ നിന്ന് മൂന്ന് തോക്കുകള്‍ കണ്ടെത്തി.
















