ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് 14 അടി നീളത്തിലുള്ള ഭൂഗര്‍ഭപാത കണ്ടെത്തി. അര്‍ണിയ സെക്ടറിലെ വനത്തില്‍ ദമല നല ഭാഗത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.
ബിഎസ്എഫ് പരിശോധന നടത്തുമ്പോള്‍ ടണലില്‍ ഏതാനും ഭീകരര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്കു നേരെ സൈന്യം നിറയൊഴിച്ചു. എന്നാല്‍ ഇവര്‍ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
പാക്കിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് കശ്മീരിലേക്ക് കടക്കാന്‍ നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അര്‍ണിയ സെക്ടറില്‍ പാക് സൈന്യം കനത്ത ഷെല്‍ ആക്രമണമാണ് നടത്തിയിരുന്നത്. ഇത് ടണല്‍ നിര്‍മാണത്തിനു സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് കരുതുന്നത്.
















