കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും വിമാനത്താവളം 2018 ല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് 64-ാം വാര്‍ഷികപൊതുയോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. മൈസൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുക, കണ്ണൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായി സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീം പദ്ധതി ഉടന്‍ നടപ്പിലാക്കുക, വിമാനത്താവളത്തിന്റെ അനുബന്ധ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനാവശ്യമായ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, മഹേഷ് ചന്ദ്രബാലിഗ, കെ.വിനോദ് നാരായണന്‍, സി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ത്രിവിക്രമന്‍-പ്രസിഡണ്ട്, സച്ചിന്‍ സൂര്യകാന്ത്-വൈസ് പ്രസിഡണ്ട്, സഞ്ജയ് ആറാട്ട് പൂവാടന്‍-സെക്രട്ടറി, സി.അനില്‍ കുമാര്‍-ജോയന്റ് സെക്രട്ടറി, കെ.എസ്.അബ്ദുള്‍ സത്താര്‍-ട്രഷറര്‍, എ.കെ.മുഹമ്മദ് റഫീഖ്, ആര്‍.ബാബുരാജ്, ഡോ.ജോസഫ് ബിനവന്‍, കെ.വി.ഹനീഷ്, കെ.ഹരീന്ദ്രന്‍, കെ.നാരായണന്‍കുട്ടി, പി.കെ.മെഹബൂബ്, കെ.സി.മിനീഷ്, എം.ടി.പ്രകാശന്‍, വി.പി.പ്രവീണ്‍, ടി.കെ.രമേശ് കുമാര്‍, രഞ്ചിത്ത് കുമാര്‍, പി.സിബില, സുഹാസ് വേലാണ്ടി, സി.വാസുദേവ് പൈ, വിജയകുമാര്‍ ഷേണായ്-നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
















