കണ്ണൂര്‍: തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കേരള സ്കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസ് മത്സരങ്ങള്‍ 3, 4, 5 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കും. 3 ന് രാവിലെ 8.30 ന് പി.കെ.ശ്രീമതി എംപി ജവഹര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും. 17 വയസ്സിന് താഴെയുള്ള ആണ്, പെണ് വിഭാഗത്തിന്റെയും 19 വയസ്സിന് താഴെയുള്ള ആണ്, പെണ് വിഭാഗത്തിന്റെയും മത്സരങ്ങളാണ് നടക്കുക. 14വയസ്സിന് താഴെയുള്ള ആണ്, പെണ് വിഭാഗത്തിന്റെ ചെസ്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ് എന്നീ ഇനങ്ങളുടെ സെലക്ഷനും നടക്കും. 3700 ല്‍പരം കായികതാരങ്ങളും 250 ല്‍പരം ഒഫീഷ്യലുകളും പങ്കെടുക്കും. നോര്‍ത്ത് സോണ്‍ മത്സരവിജയികളായ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന സ്ക്കൂള് ഗെയിംസിലെ മത്സരങ്ങളിലേക്ക് അര്‍ഹത നേടും.
ഫുട്ബോള്‍ മത്സരം പോലീസ് മൈതാനം, വോളിബോള്‍, ബാസ്കറ്റ് ബോള്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സ് സ്കൂള്‍, ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയം, ഹോക്കി, ഖോ ഖോ, കബഡി, ഹാന്റ്ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ ജവഹര്‍ സ്റ്റേഡിയം, ചെസ് മത്സരം സെന്റ് മൈക്കിള്‍ സ്കൂള്‍, ക്രിക്കറ്റ് കലക്ട്രേറ്റ് മൈതാനം, ടെന്നീസ് ടെന്നീസ് കോര്‍ട്ടിലുമാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കേണ്ട ടീമുകള്‍ നാളെ മുതല്‍ കണ്ണൂരിലെത്തും. മത്സരത്തിനെത്തുന്ന ആണ്‍കുട്ടികള്‍ക്ക് പയ്യാമ്പലം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്, ഗവ.ടൗണ്‍ എച്ചഎസ്എസ് എന്നിവിടങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സെന്റ് തെരാസസ് എഐഎച്ച്എസ്എസ്, സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എ് എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കുന്നത്. മത്സരങ്ങളുടെ ഫലം ംംം.രെവീീഹുെീൃെേ.ശി എന്ന വെബസൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു.കരുണാകരന്, പി.പി.മുഹമ്മദാലി, ഡി.ജിനല്‍കുമാര്‍, പി.ഇബ്രാഹിംകുട്ടി, കെ.പി.പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: