തലശ്ശേരി: ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം മര്‍ദ്ദിച്ചു. വട്ടേമ്മല്‍ ഹൗസില്‍ പി.മേഘനാഥനാണ് മര്‍ദ്ദനമേറ്റത്. രജീഷ്, ഷാനി, രാജേഷ് അഭി തുടങ്ങിയ സിപിഎമ്മുകാരുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ചായിരുന്നു അക്രമം. അക്രമത്തില്‍ ഇടത് തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. പ്രദേശത്തെ ഗണേശോത്സവത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലും സജീവമായി പങ്കെടുത്തതിലെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
















