Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹരിശ്രീ കുറിച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 09:51 pm IST
in Ernakulam

 

കൊച്ചി: വിജയദശമിക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മൂവായിരത്തോളം കുട്ടികളാണ് ഹരിശ്രീ കുറിച്ചത്. രാവിലെ ആറ് മണിയോടെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജയെടുത്തു. ഇരുപത്തി അഞ്ചോളം ഗുരുക്കന്മാരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്.

ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ക്ഷേത്ര ദര്‍ശനത്തിന് എത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാരംഭിച്ച തിരക്ക് വൈകിട്ട് നാല് മണി വരെ നീണ്ടു. സേവാഭാരതി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിയവര്‍ക്ക് ലഘുഭക്ഷണം നല്‍കി. സത്യസായി സേവാസമിതി, അമൃതാനന്ദമയി സത്സംഗ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ശുദ്ധജലം, മോരു വെള്ളം , ചുക്ക് വെള്ളം എന്നിവയും വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാനവും ഒരുക്കി.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും ഹരിശ്രീകുറിക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ നാലുമുതല്‍ തന്നെ വിദ്യാരംഭത്തിനായി ഭക്തര്‍ ക്യൂനിന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പന്തീരടി പൂജയുണ്ടായിരുന്നു. സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി രാമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സരസ്വതീ പൂജ നടത്തി. തുടര്‍ന്ന് കീഴ്ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ കാര്‍മ്മികത്വത്തില്‍ 13ല്‍പ്പരം ഗുരുക്കന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. കുട്ടികള്‍ക്ക് സ്ലേറ്റ്, പുസ്തകം, ബിസ്‌കറ്റ്, പഴം, സാരസ്വതാരിഷ്ടം, പഞ്ചാമൃതം എന്നിവ നല്‍കി. നവരാത്രി മണ്ഡപത്തില്‍ അക്ഷരശ്ലോക സദസ്സ്, ഓട്ടന്‍തുള്ളല്‍ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍, മാനേജര്‍ ബിജു ആര്‍.പിള്ള, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അങ്കമാലി ചമ്പന്നൂര്‍ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നെടുമ്പാശേരി ഹൈസ്‌കൂള്‍ റിട്ട. പ്രഥമാദ്ധ്യാപിക പി.എന്‍. കമലം വിദ്യാരംഭം കുറിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ കാക്കനാടുള്ള ഇഎംഎസ്. സഹകരണ ലൈബ്രറിയില്‍ കവി. ചെമ്മനം ചാക്കോ, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ, കാര്‍ട്ടൂണിസ്‌ററ് എം.എം. മോനായി തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ഇടപ്പള്ളി മാതാ അമൃതാനന്ദമയീ മഠത്തില്‍ സ്വാമി പൂര്‍ണാമൃതനന്ദപുരി കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. നൃത്തനൃത്യങ്ങള്‍, നാമസങ്കീര്‍ത്തനം, പ്രസാദവിതരണം എന്നിവയുണ്ടായിരുന്നു.

പെരുമ്പാവൂര്‍: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ പൂജയെടുപ്പ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി, ജയന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പെരുമ്പാവൂര്‍ കുഴിപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജയെടുപ്പ് നടന്നു. പോഞ്ഞാശ്ശേരി പൂക്കുളം സു ബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സംഗീത പഠനക്ലാസ്സിന്റെ പുതിയ ബാച്ചിന് തുടക്കമായി. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം പഞ്ചാരിമേളം അരങ്ങേറ്റം നടത്തിയ വാദ്യകലാകാരന്മാര്‍ ചെണ്ടമേളം അവതരിപ്പിച്ചു. ഇരിങ്ങോള്‍ ഇരവിച്ചിറ മഹാദേവക്ഷേത്രത്തില്‍ പൂജയെടുപ്പിന് ശേഷം സംഗീതാരാധനയും നടന്നു.

മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി പെരിങ്ങഴ ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാനവമി, വിജയദശമി ദിനങ്ങളില്‍ പൂജവയ്‌പ്പ്, വിദ്യാരംഭം എന്നിവ നടത്തി. സി.എ. രവി ആചാരിയുടെ നേതൃത്വത്തില്‍ ശാഖാ മന്ദിരത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ശാഖാ പ്രസിഡന്റ് മണികണ്ഠന്‍.ടി.കെ, സെക്രട്ടറി അരുണ്‍കുമാര്‍, ഖജാന്‍ജി.കെ.ജി എന്നിവര്‍ സംസാരിച്ചു.

പിറവം: രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി അഭിജിത്ത് നമ്പൂതിരി സരസ്വതി പൂജ നടത്തി. ദേവന്‍ കക്കാട് കുട്ടികളെ എഴുത്തിനിരുത്തി. രാമമംഗലം ഷഡ്കാലഗോവിന്ദമാരാര്‍ സ്മാരക കലാസമിതിയുടെ സരസ്വതിപൂജക്കുശേഷം കുട്ടികളെ എഴുത്തിനിരുത്തി. പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജയും കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നു. ഏഴയ്‌ക്കരനാട് പേരിയക്കാവില്‍ ക്ഷേത്രം രക്ഷാധികാരി പാടിവട്ടം ദാമോദരന്‍ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രം, പിഷാരുകോവില്‍ ക്ഷേത്രം, പള്ളിപ്പാട്ട് ക്ഷേത്രം, കളമ്പൂക്കാവ്, കക്കാട് ശ്രീ പുരുഷമംഗലം ക്ഷേത്രം, പെരിങ്ങാമല ശ്രീ ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഊരമന ശ്രീധര്‍മ്മശാസ്താ-നരസിംഹ സ്വാമിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിജയദശമി ആഘോഷത്തിന്റെ ‘-ഭാഗമായി സരസ്വതി പൂജയും വിദ്യാരംഭവും നടന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.