ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആര്‍ണിയയില്‍ അതിര്‍ത്തിയില്‍ 14
അടി നീളമുള്ള തുരങ്കം കണ്ടെത്തി. അന്താരാഷ്‌ട്ര അതിര്‍ത്തക്കടുത്തുള്ള തുരങ്കം പാക്കിസ്ഥാന്‍ ഭീകരരെ കയറ്റിവിടാന്‍ വേണ്ടി നിര്‍മ്മിച്ചതാണെന്ന് കരുതുന്നു. വനമേഖലയില്‍ കഹെിയ തുരങ്കത്തില്‍ പണിക്കാരും ഏതാനും ഭീകരരും ഉണ്ടായിരുന്നതായും ബിഎസ്എഫ് അറിയിച്ചു.
സൈന്യം തുരങ്കത്തിലേക്ക് വെടിയുതിര്‍ത്തതോടെ അവര്‍ ഓടി മറഞ്ഞു.
കുറച്ചു ദിവസമായി അതിശക്തമായ പാക്ക് ഷെല്ലിങ്ങ് നടക്കുന്ന സ്ഥലമാണ് ആര്‍ണിയ. ഭീകരരെ കയറ്റിവിടാനായിരുന്നു ഈ വെടിവയ്‌പ്പെന്ന് സൈന്യിക അധികൃതര്‍ പറഞ്ഞു.
















