ന്യൂദൽഹി; സ്വച്ഛ് ഭാരത് പദ്ധതി കൊണ്ട് നേട്ടമുണ്ടായെന്ന് സർവ്വേ ഫലം. പദ്ധതി തുടങ്ങിയ ശേഷം നഗരങ്ങളിലടക്കം കൂടുതൽ ശുചിത്വമുണ്ടായി. നഗരങ്ങൾ വൃത്തിയായി. സർവ്വേയിൽ പങ്കെടുത്തവരിൽ മിക്കവരും വ്യക്തമാക്കി.
ഒരു ഓൺലൈൻ മാധ്യമമാണ് സർവ്വേ നടത്തിയത്. എന്നാൽ മുനിസിപ്പാലിറ്റികളുടെ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളിൽ തൃപ്തിയില്ല. അവരും പദ്ധതിയും തമ്മിൽ കൃത്യമായ ഏകോപനമില്ല.
മുനിസിപ്പാലിറ്റികളിൽ മാലിന്യ ശേഖരണവും സംസ്‌ക്കരണവും പ്രശ്‌നമായി തുടരുന്നു. ഇത് പദ്ധതിയുടെ ഗതിവേഗത്തെ ബാധിക്കുന്നുമുണ്ട്. സർവ്വേയിൽ പങ്കെടുത്തവർ പറയുന്നു.
















