ന്യൂദല്‍ഹി: കുവൈറ്റ് ജയിലില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈറ്റ് അമീര്‍ ഇളവു ചെയ്തതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. . വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായതായി സുഷമാ സ്വരാജ്ട്വിറ്ററിലൂടെ അറിയിച്ചു.
മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും.ഷാര്‍ജയില്‍ ജയിലിലുള്ള 145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു.
അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം.
















