ചെറുപുഴ: കാക്കേഞ്ചാല്‍ ജെസിഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാതല ഇന്റര്‍ സ്കൂള്‍ ക്വിസ്, പ്രസംഗ മത്സരങ്ങള്‍ നാളെ നടക്കും. രാവിലെ 9.30 ന് ചെറുപുഴ ജെഎംയുപി സ്കൂളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പെരിങ്ങോം സിആര്‍പിഎഫ് ഡിഐജി എം.ജെ.വിജയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.പി.നിധീഷ് അധ്യക്ഷത വഹിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം പി.ജാനകി എന്നിവര്‍ പങ്കെടുക്കും.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: