ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന് അടിന്തരമായി 5000 കോടി രൂപയാണ് വേണ്ടത്. 2018, 2019ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ മറികടക്കുകയാണ് രാംദേവിന്റെ ലക്ഷ്യം.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പതഞ്ജലി വികസിപ്പിക്കണം. അതിന് 5000 കോടി വേണം. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പതഞ്ജലിയുടെ വരുമാനം 10,561 കോടിയായിരുന്നു, അതിനു മുന്‍പ് 5000 കോടിയും.
















