ന്യൂദല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് എം.എല്‍. ഫൊത്തേദാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുഡ്ഗാവ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1950 മുതല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു.
1980ല്‍ ഇന്ദിരാഗാന്ധിയുടെ രാഷ്‌ട്രീയ സെക്രട്ടറിയായി. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം മൂന്ന് വര്‍ഷത്തോളം രാജീവ് ഗാന്ധിയുടെ രാഷ്‌ട്രീയ സെക്രട്ടറിയായി. കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ രാജ്യസഭാംഗമായിരുന്നു.
















