Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വയനാടന്‍ കുരുമുളക് വിപണി കൂപ്പുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:05 pm IST
inBusiness

കല്‍പ്പറ്റ: ലോകത്തില്‍ ഏറ്റവും ഗുണമേന്മയുണ്ടായിരുന്ന വയനാട്, ഇടുക്കി, കുടക്, നീലഗിരി ജില്ലകളിലെ കുരുമുളക് കര്‍ഷകരെയും കൃഷിയെയും കണ്ണീരിലാഴ്‌ത്തി ഉത്തരേന്ത്യന്‍ ലോബി. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പ്രധാനമായും കുരുമുളക് കയറ്റി അയച്ചിരുന്നത് ഇന്ത്യയില്‍ നിന്നാണ്.

എന്നാല്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വയനാട് അടക്കമുള്ള ജില്ലകളില്‍ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും കൃഷിക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ഗുണനിലവാരമില്ലാത്ത വിയറ്റ്‌നാം കുരുമുളക് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഗുണനിലവാരം കുറഞ്ഞ വിയറ്റ്‌നാം കുരുമുളക് ഇന്ത്യന്‍ വിപണിയിലേക്ക് തള്ളി ഇവിടെ ഉല്‍പാദിപ്പിക്കുന്ന നല്ല കുരുമുളകിനൊപ്പം കലര്‍ത്തി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലും വിദേശത്തേക്കും കയറ്റി അയക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ അനുസരിച്ച് കുരുമുളക് ഉല്പാദന രാജ്യമായ ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്താല്‍ 54 ശതമാനം ഡ്യൂട്ടി അടക്കണം. ഇത് മറികടക്കാന്‍ ഈ മുളക് നേപ്പാളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

നേപ്പാളില്‍ ഡ്യൂട്ടി വേണ്ട എന്ന സൗകര്യം മുതലാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇതേ വിയറ്റ്‌നാം കുരുമുളക് രേഖയുണ്ടാക്കി കൊല്‍ക്കത്ത തുറമുഖത്തിറക്കി അവിടെ നിന്ന് കര്‍ണാടകത്തിലേക്കും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിച്ച് ഇവിടത്തെ നല്ല കുരുമുളകിനൊപ്പം കലര്‍ത്തി വില്പന നടത്തുകയാണ്. ഇത്തരത്തില്‍ വയനാട്, ഗുഡല്ലൂര്‍ എന്നിവിടങ്ങളിലേക്ക് 2000 ടണ്‍ വിയറ്റ്‌നാം കുരുമുളക് ശേഖരിച്ചിട്ടുള്ളതായാണ് അറിയുന്നത്.

750, 800 രൂപവരെ വിലഉണ്ടായിരുന്ന വയനാടന്‍ കുരുമുളകിന്റെ ഇപ്പോഴത്തെ വില 400 രൂപയും അതിനു താഴെയുമാണ്. വയനാട്ടില്‍ ഇപ്പോഴും പ്രതീക്ഷയോടെ കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞ നിരവധി കര്‍ഷകര്‍ക്ക് ഈ വിലക്കുറവ് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ കുരുമുളകിന്റെ വിലയിടിക്കാന്‍ വയനാട്ടിലെ അടക്കമുള്ള വന്‍കിട വ്യാപാരികളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദനക്കുറവും രോഗബാധയും മൂലം കുരുമുളക് കൃഷി വയനാട്ടില്‍ കുറഞ്ഞിരുന്നു.

എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷി പുനരാരംഭിക്കുകയായിരുന്നു. നല്ല വില കിട്ടുന്നതാണ് കര്‍ഷകരില്‍ ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വിയറ്റ്‌നാം കുരുമുളക് ഗുണമേന്മയുള്ള വയനാടന്‍ കുരുമുളകിനെ ലോക വിപണിയില്‍ നിന്ന് പിന്തള്ളുന്ന അവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.