Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി; ഉദ്ഘാടനം 2 ന് ചടച്ചിക്കുണ്ട് കോളനിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 01:10 am IST
in Kannur

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിക്ക് പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ട് കോളനിയില്‍ ഒക്‌ടോബര്‍ 2 ന് തുടക്കമാകും. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും സാക്ഷരതാ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്ന ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലും ഉദ്ഘാടനം സംഘടിപ്പിക്കും. ജില്ലയിലെ ആറു ബ്ലോക്കുകളില്‍ നിന്നുള്ള 413 കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2018 മാര്‍ച്ച് 31 നകം കോളനികളിലെ 6000 നിരക്ഷരരെ സാക്ഷരതയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

അകലം പാലിക്കാതെ നിരന്തര ഇടപെടലിലൂടെ കോളനിവാസികളെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതിന് പ്രേരക്മാര്‍ പരിശ്രമിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. പാഠപുസ്തകള്‍ക്കും പഠനോപകരണങ്ങള്‍ക്കുമായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തും. പഠിതാക്കള്‍ക്കുള്ള അനുബന്ധ ചെലവുകള്‍ വഹിക്കുന്നതിന് പ്രാദേശിക സഹകരണം ഉറപ്പാക്കാന്‍ അദ്ദേഹം യോഗത്തില്‍ നിര്‍ദേശം നല്‍കി. സാക്ഷരത ക്ലാസുകള്‍ക്കൊപ്പം തൊഴില്‍ നൈപുണ്യം, മെച്ചപ്പെട്ട ആഹാര-ആരോഗ്യ ശീലം, തൊഴില്‍ മാര്‍ഗനിര്‍ദേശം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പ്രായോഗിക നിര്‍ദേശങ്ങളും നല്‍കി തുടര്‍ച്ചയായി 2 വര്‍ഷത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. ഇ-സാക്ഷരത ഉള്‍പ്പെടെയുള്ള അറിവും പകര്‍ന്ന് നല്‍കും.

തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ ചെയര്‍മാനും പ്രേരക്മാര്‍ കോര്‍ഡിനേറ്ററുമായുളള സമിതിയാണ് പദ്ധതിക്കായി പ്രവര്‍ത്തിക്കുക. പഠിതാക്കളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി വരികയാണ്. പ്രാദേശിക തലത്തില്‍ തന്നെ അധ്യാപകരെയും തെരഞ്ഞെടുക്കും. ആദിവസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സഹായമായി സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന മാതൃകാ പദ്ധതിയുടെ പ്രഖ്യാപനം സപ്തംബര്‍ 8 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് നിര്‍വ്വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.