തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റും, മുന്‍ നഗരസഭാംഗവും, ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും, പ്രമുഖ വ്യവസായിയുമായ ഗോവര്‍ദ്ധനില്‍ കെ.പി.രത്‌നാകരന്‍ (87) അന്തരിച്ചു.
കഴിഞ്ഞ 42 വര്‍ഷക്കാലമായി ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റായിരുന്ന രത്‌നാകരന്‍, മൂന്ന് തവണ തലശ്ശേരി നഗരസഭാംഗവുമായിരുന്നു. ദീര്‍ഘകാലം എസ് എന്‍.ട്രസ്റ്റ് അംഗവും, എസ്.എന്‍.റീജ്യണല്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ അംഗവും, കണ്ണൂര്‍ എസ്എന്‍ കോളജ് അംഗവുമായിരുന്നു.
ഇറാഖില്‍ മോട്ടോര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കെ.പി.ആര്‍.പിന്നിട് നാട്ടിലെത്തിയതിന് ശേഷം നഗരത്തില്‍ പ്രഭാ ടാക്കീസ് എന്ന പേരില്‍ സിനിമാ പ്രദര്‍ശനശാല സ്ഥാപിച്ചു. കോടതിക്കടുത്ത വിക്ടോറിയ ഹോട്ടല്‍, ജനതാ ട്രാവല്‍സ് എന്നിവയുടെ ഉടമയാണ്.
ഭാര്യ സംയുക്ത (കണ്ണൂര്‍) മക്കള്‍: രത്‌ന പ്രഭ (ചെന്നൈ) രത്‌ന ജ്യോതി (ബാംഗ്ലൂൂര്‍) രത്‌ന ദീപ (ചെന്നൈ) അപര്‍ണ്ണ ചൗധരി ( മൗറീഷ്യസ് ) അരവിന്ദ് എന്ന ഉണ്ണി (വിക്ടോറിയ ഹോട്ടല്‍ ) മരുമക്കള്‍: ശ്രീറാം (ചെന്നൈ) റവ്‌നീ ഗ് ചൗധരി (മൗറീഷ്യസ് ) ബീന (പാലക്കാട്)
സഹോദരങ്ങള്‍: പരേതരായ ശ്രീനിവാസന്‍ ,ജയദേവന്‍, .നടി പ്രണതി പേരക്കുട്ടിയാണ്.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സിക്രട്ടരി വെള്ളാപ്പള്ളി നടേശന്‍, ദേവസ്വം സിക്രട്ടരി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ അനുശോചിച്ചു.
















