Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതുതലമുറയുടെ സിനിമകള്‍ പ്രതീക്ഷ നല്‍കുന്നു: അടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 10:28 pm IST
inErnakulam

കൊച്ചി: മലയാളത്തിലെ പുതുതലമുറ നല്ല സിനിമകള്‍ ചെയ്തുതുടങ്ങിയിരിക്കുന്നുവെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വ്യത്യസ്ത ആശയങ്ങള്‍ അവരുടെ സിനിമകളില്‍ പ്രതിഫലിക്കുന്നു. ഏറെ പ്രതീക്ഷ നല്‍കുന്നതാണിത്. ജീവിതത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ സാധ്യമാക്കാന്‍ പുതിയ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും കഴിയുമെന്ന് അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. സൈന്‍സ് ഷോര്‍ട്ട്-ഡോക്യുമെന്ററി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍.

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം നല്ല സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം നല്‍കുന്നതായിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുന്ന എഴുത്തുകാരെയും സാങ്കേതിക വിദഗ്ധരെയും ഫിലിം സൊസൈറ്റികള്‍ സ്വാധീനിച്ചു. ഇന്നും അതിന് പ്രസക്തിയുണ്ട്. സിനിമയില്‍ ഡിജിറ്റല്‍ വിപ്ലവം വലിയ മാറ്റം കൊണ്ടുവന്നു. സാങ്കേതിക രീതികള്‍ അറിയാത്തവര്‍ക്കും സിനിമയെടുക്കാമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിനിമകളുടെ ഉത്സവം സംഘടിപ്പിക്കുന്ന കാലമാണിത്. മുമ്പ് ഫിലിം ഡിവിഷന്‍ നിര്‍മ്മിക്കുന്ന ന്യൂസ് റീലിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയുമാണ് ചെറു സിനിമകളെ നമ്മള്‍ അറിഞ്ഞിരുന്നത്. മനോഹരമായ ചെറു സിനിമകള്‍ക്ക് ജന്മം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഫിലിം ഡിവിഷനു കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഫിലിം ഡിവിഷന്‍ തന്നെ ഇല്ലാതായിരിക്കുന്നു.

ലോകമെങ്ങും ടെലിവിഷന്‍ സൃഷ്ടിച്ച വിപ്ലവം നമ്മുടെയിടയിലേക്കും വന്നു. സംഭവങ്ങള്‍ അറിഞ്ഞിരുന്നത് മുമ്പ് ഫിലിംഡിവിഷന്‍ ന്യൂസ്‌റീല്‍ വഴിയായിരുന്നെങ്കില്‍ ഇന്ന് തല്‍സമയം ടെലിവിഷനിലൂടെ വാര്‍ത്തകള്‍ ദൃശ്യങ്ങളായി അറിയുന്നു. മുപ്പതോളം ചാനലുകളാണ് വാര്‍ത്തകള്‍ക്കായി മാത്രമുള്ളത്. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്ത നമുക്കു തരുന്നില്ല. സെന്‍സേഷനുപിന്നാലെ പായുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ മറക്കുന്നു. ഒരു ചാനലും ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ഇടം നല്‍കുന്നില്ലെന്നും അടൂര്‍ പറഞ്ഞു.

ചെലവൂര്‍വേണു അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ മീരാസാഹിബ്, ചലച്ചിത്ര നിരൂപകന്‍ വി.കെ.ജോസഫ്, കലാധരന്‍, പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി രാജീവ് മെഹ്‌റോത്ത്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഈ മാസം 30വരെ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടൗണ്‍ ഹാളില്‍ സജ്ജമാക്കിയിട്ടുള്ള രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. കുര്‍ദിഷ് വംശജയായ മിസ്ഗിന്‍ മുജ്‌ദേ ആര്‍സലന്‍ സംവിധാനം ചെയ്ത അറിന്‍, കുര്‍ദിഷുകാരനായ ബുലന്റ് ഒസ്തുര്‍ക്ക് സംവിധാനം ചെയ്ത ഹൗസ് വിത്ത് എ സ്മാള്‍ വിന്‍ഡോസ് എന്നീ ചിത്രങ്ങള്‍ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.