ഇരിട്ടി : പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ നിന്നും ഭാരതീയ വിദ്യാനികേതന്‍ ദക്ഷിണേന്ത്യന്‍ കായികമേളയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും ദേശീയ കായികമേളയില്‍ യോഗ്യതനേടിയ വിദ്യാര്‍ത്ഥികളെയും ആനയിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളുടെ റാലിയും അനുമോദന സദസ്സും നടത്തി. പുന്നാട് നിന്നും ആരംഭിച്ചറാലി ടൗണ്‍ ചുറ്റി മീത്തലെ പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ അവസാനിച്ചു. റാലിക്ക് വി.സന്തോഷ്, സി.പി.റീജ, കെ.രഞ്ജിനി, സി.പ്രജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുമോദനസഭ പ്രിന്‍സിപ്പാള്‍ അനന്തന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് വി.ശങ്കരന്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.സുനിത സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു.
















