കണ്ണൂര്‍: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പരിപാടിയുടെ ഭാഗമായി മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഒക്ടോബര്‍ 5 ന് നടക്കുന്ന ഗോവര്‍ദ്ധിനി സംഗമത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.സി.ഖലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു ചെയര്‍മാനും എസ്എല്‍ബിപി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ടി.വി.ഉണ്ണികൃഷ്ണന് കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചു.
കന്നുക്കുട്ടി, കിടാരി, കറവപ്പശു എന്നിവയുടെ പ്രദര്‍ശനം, കര്‍ഷക സെമിനാര്‍, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളില്‍ വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ.രാജു, ഇ.പി.ജയരാജന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: