ഇരിട്ടി: ബിജെപിയുടെ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന അന്തരിച്ച കെ.സി.ലക്ഷ്മണന് അനുസ്മരണ പരിപാടി മുഴക്കുന്നില്‍ നടന്നു. ബിജെപി മുഴക്കുന്ന് പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന് മാനന്തേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം രാമദാസ് എടക്കാനം അനുസ്മരണ ഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.വി.ഗിരീഷ് പഞ്ചായത്തംഗം എം.വിനീത, ആര്.പി.പത്മനാഭന്, എം.ഹരിദാസ്, സജി വിളക്കോട്, ജനാര്ദ്ദനന് പാലപ്പുഴ, ജയന് നാല്‍പ്പാടി, സീമാ രാജഗോപാല്‍, പി.രാജന്, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: