Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില: മതതീവ്രവാദികള്‍ക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 10:33 pm IST
in Kerala

തിരുവനന്തപുരം: മതതീവ്രവാദികള്‍ക്ക് പിന്തുണ നല്കുന്ന തീരുമാനവുമായി സംസ്ഥാന വനിതാകമ്മീഷന്‍. കോടതി ഉത്തരവനുസരിച്ച് അച്ഛനമ്മമാരോടൊപ്പം പോലീസ് സംരക്ഷണയില്‍ കഴിയുന്ന അഖിലയുടെ കാര്യത്തില്‍ മതതീവ്രവാദികളെ സഹായിക്കുന്ന നിലപാടുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വനിതാകമ്മീഷന്‍.

അഖില കടുത്ത അവകാശലംഘനം നേരിടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.

സാമൂഹികാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നത്. സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാകമ്മീഷന്‍ ചുമതലയാണ്. അഡ്വക്കേറ്റ് ജനറലുമായും കമ്മീഷന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ നിയമോപദേശവും ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ വീട് സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവാദം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. അഖിലയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്ന് അവര്‍ പറഞ്ഞു.

വൈക്കം സ്വദേശിനിയായ അഖിലയെ അച്ഛനമ്മമാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഒക്‌ടോബര്‍ മൂന്നിന് പരിഗണിക്കാനിരിക്കെയാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

അഖിലയെ മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന അച്ഛന്‍ അശോകന്റെ പരാതിയിലാണ് കേരള ഹൈക്കോടതി അഖിലയുടെ മതംമാറിയുള്ള വിവാഹം റദ്ദുചെയ്ത് പോലീസ് സംരക്ഷണയില്‍ വീട്ടിലേക്ക് അയച്ചത്. അഖിലയെ വിവാഹം ചെയ്‌തെന്ന് അവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീന്‍ ജഹാന്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം കേസ് എന്‍ഐഎ അന്വേഷിക്കവെയാണ് അട്ടിമറി ശ്രമവുമായി മതതീവ്രവാദികള്‍ രംഗത്തെത്തിയത്. അവരുടെ ചട്ടുകമാകാനാണ് വനിതാകമ്മീഷന്റെ പുറപ്പാട്.

ഇടപെടലിന് പിന്നില്‍ ഇടത്-പോപ്പുലര്‍ ഫ്രണ്ട് സമ്മര്‍ദ്ദം

കൊച്ചി: വൈക്കം സ്വദേശിനി അഖിലയെ മതം മാറ്റി ഹാദിയയാക്കി മുസ്ലീം യുവാവ് വിവാഹം കഴിച്ച കേസില്‍ ഇടപെടാന്‍ വനിതാ കമ്മീഷന് പ്രേരണയായത് ഇടത് സംഘടനകളുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദ്ദമെന്ന് സൂചന. അഖിലയോട് കോടതി മനുഷ്യാവകാശ ധ്വംസ്വനമാണ് നടത്തുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസം പോപ്പുലര്‍ഫ്രണ്ട് അനുകൂലികളായ ചില സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. ഇവരെക്കൂടാതെ ചില ഇടതുപക്ഷ സംഘടനകളും സമ്മര്‍ദ്ദവുമായെത്തി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തിടുക്കപ്പെട്ട് വനിതാ കമ്മീഷന്‍ ഇടപെടുന്നതിന് പിന്നില്‍ ഈ സമ്മര്‍ദ്ദമാണെന്നാണ് സൂചന.

അഖിലയ്‌ക്ക് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ കഴിഞ്ഞദിവസം രംഗത്ത് വന്നത്. നേരത്തെ അഖിലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഹൈക്കോടതിയും സുപ്രീംകോടതിയും അഖിലയുടെ കാര്യത്തില്‍ നീതി നിഷേധം നടത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. കോടതികളെ രൂക്ഷമായി വിമര്‍ശിച്ച ഇത്തരം ആളുകളുടെ സമ്മര്‍ദ്ദഫലമായി അഖില കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നതിനെതിരെ പ്രതിഷേധവും വ്യാപകമാണ്.

അഖിലയെ മതംമാറ്റി മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനവുമായി മതംമാറ്റത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനായിരുന്നു ഇത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഖിലയെ നേരിട്ട് കാണാന്‍ വനിതാ കമ്മീഷന്‍ അനുമതി തേടും. കേസില്‍ വസ്തുതാവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുകയെന്നാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

India

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

പുതിയ വാര്‍ത്തകള്‍

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.