കൊച്ചി: സംബോധ് ഫൗണ്ടേഷന്‍ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നടത്തുന്ന ഹരിതാര്‍ദ്ര സാന്ത്വന യാത്ര 25ന് ജില്ലയില്‍ പ്രവേശിക്കും. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് ബോധാനന്ദ ശ്രുതിസേവ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,26 തീയതികളില്‍ യാത്ര ജില്ലയില്‍ പര്യടനം നടത്തും.
25ന് രാവിലെ നായരമ്പലം ഭഗവതി വിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണ പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു അദ്ധ്യക്ഷനാകും. മാത്യൂസ് പുതുശേരി, ഡോ. ഇന്ദിരാവല്ലഭന്‍ എന്നീ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കും. കൂടാതെ സ്‌കൂളങ്കണത്തില്‍ ജന്മനക്ഷത്രവൃക്ഷതൈ നടും. ഉച്ചയ്‌ക്ക് 1.30ന് തൃപ്പൂണിത്തുറ എസ്.എന്‍. വിദ്യാപീഠത്തിലൊരുക്കുന്ന സ്വീകരണയോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6.30 ന് പാടിവട്ടം പൊക്കാളം ശിവപാര്‍വതി ക്ഷേത്രം, 26ന് തേവയ്‌ക്കല്‍ പൊന്നക്കുടം ഭഗവതിക്ഷേത്രാങ്കണം, വൈറ്റില സില്‍വര്‍ സാന്റ് ഐലന്റ് എഎസ്എഡിഐ, വൈറ്റില ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ബോധാനന്ദ ശ്രുതിസേവ ട്രസ്റ്റ് സെക്രട്ടറി പി.എസ്. രാധാകൃഷ്ണന്‍, പ്രൊഗ്രോം കോ ഓഡിനേറ്റര്‍ എം.വി. പത്മകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















