Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ നികത്തി ദേശീയപാത : കീഴാറ്റൂരിലെ സമരം 12 ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 12:45 am IST
inKannur

കണ്ണൂര്‍: പാടംനികത്തിയുള്ള വികസനപദ്ധതിക്ക് എതിരായി സര്‍ക്കാരിനെതിരെ പാര്‍ട്ടിഗ്രാമത്തില്‍ നടക്കുന്ന സമരം 12 ദിവസം പിന്നിട്ടു. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരിലാണ് സര്‍ക്കാരിനെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും അണികള്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്. സത്യാഗ്രഹ സമരം നടത്തുന്ന സുരേഷ് കീഴാറ്റൂരിന്റെ ആരോഗ്യനില വഷളായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്‌മ നടന്നു. നിരവധി പരിസ്ഥിതി,സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു. സമരം കൂടുതല്‍ ശക്തമാക്കാനും സമരത്തിന് എല്ലാ പിന്തുണയും നല്‍കാനും കൂട്ടായ്‌മ തീരുമാനിച്ചു.

പാര്‍ട്ടി ഗ്രാമത്തിലെ സമരം അവസാനിപ്പിക്കാനാവാതെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഒരു ഗ്രാമത്തിലെ ജനങ്ങളെയാകെ പങ്കെടുപ്പിച്ചു കൊണ്ട് 12 ല്‍ അധികം പാര്‍ട്ടി അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന സമരം അവസാനിപ്പാക്കാനാവാത്തത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുള്‍പ്പെടെ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാര്‍ട്ടിക്ക് ബ്രാഞ്ച്‌സമ്മേളനം വരെ മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന കീഴാറ്റൂര്‍ ബ്രാഞ്ച് സമ്മേളനമാണ് മാറ്റിവച്ചത്. ബ്രാഞ്ച് അംഗങ്ങള്‍ സമര രംഗത്തായിരുന്നതിനാല്‍ സമ്മേളനം നടത്താനാകാത്ത സ്ഥിതിയുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ-ഏരിയാ നേതൃത്വത്തിന്റെ തീരുമാനപ്രകാരം സമ്മേളനം മാറ്റിവെച്ചത്.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയും ഹരിത രാഷ്‌ട്രീയം ചര്‍ച്ചയാക്കിയും അധികാരത്തിലേറിയ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ കീഴാറ്റൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് ഏരിയാകമ്മറ്റിക്കു കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. സമരത്തെ അനുകൂലിച്ചും ഏതിര്‍ത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടന്നതും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

തളിപ്പറമ്പിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കറുകണക്കിന് പാടം നികത്തിയുള്ള പുതിയ വികസന പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരേയാണ് കീഴാറ്റൂര്‍ നിവാസികള്‍ സമരം നടത്തുന്നത്. പാര്‍ട്ടി ജില്ലാനേതൃത്വം സമരത്തെ ആദ്യഘട്ടത്തില്‍ത്തന്നെ തള്ളിപ്പറയുകയായിരുന്നു.

ബൈപ്പാസ് നടപ്പായാല്‍ 250 ഏക്കറോളം വരുന്ന പാടശേഖരത്തിലെ മുഴുവന്‍ കൃഷിയെയും പ്രദേശത്തെ ജലലഭ്യതയെയും ബാധിക്കും. പദ്ധതിക്കെതിരെ ആദ്യഘട്ടത്തില്‍ തന്നെ സിപിഎം കീഴ്ഘടകങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിളിച്ചുചേര്‍ത്ത മേഖലയിലെ സംയുക്ത ബ്രാഞ്ച്കമ്മറ്റികളുടെ യോഗത്തില്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വയല്‍ നികത്തി പാത വരുന്നതോടെ കീഴാറ്റൂര്‍ എന്ന ഗ്രാമം തന്നെ ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ തള്ളി പ്രദേശ വാസികളായ പാര്‍ട്ടിക്കാര്‍ സമരത്തിനിറങ്ങുകയായിരുന്നു. ‘വയല്‍ക്കിളികള്‍’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെട്ട് രൂപീകരിച്ച സംഘടനയാണ് വയല്‍ക്കിളി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.