തളിപ്പറമ്പ്: പാലക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്ര ട്രസ്റ്റിബോര്‍ഡിന്റെയും സേവാസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേവീഭാഗവത നവാഹയജ്ഞം പാലക്കുളങ്ങര ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ തുടങ്ങി. 29 വരെ നടക്കുന്ന യജ്ഞത്തിന് രഘുനന്ദന്‍ ഇരിങ്ങാലക്കുടയാണ് ആചാര്യന്‍. ഇന്ന് രാവിലെ ദേവീഭാഗവത പാരായണവും ദേവീമാഹാത്മ്യപാരായണവും നടക്കും. എല്ലാ ദിവസവും രാവിലെ സഹസ്രനാമവും ദേവീഭാഗവത പാരായണവും ഉണ്ടാകും. 30 ന് വിജയദശമി നാളില്‍ ഗീതാപാരായണത്തോടെ യജ്ഞം സമാപിക്കും.
















