മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ബൈക്കില്‍ പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം തടഞ്ഞുനിര്‍ത്തി വെച്ചിപ്പരിക്കേല്പ്പിച്ചു. നെല്ലൂന്നിയിലെ പി.നിഖിലിനെ(19)യാണ് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ നെല്ലൂന്നി അരയാല്‍ കീഴില്‍ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മട്ടന്നൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഖിലിനെ പത്തംഗം സിപിഎം സംഘം അക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം നെല്ലൂന്നിയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറും സേവാകേന്ദ്രവും സിപിഎം സംഘം തകര്‍ത്തിരുന്നു. മട്ടന്നൂര്‍ സിഐ എ,വി.ജോണ്‍, എസ്.ഐ എ.കെ.രാജീവ് കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: