ശ്രീകണ്ഠാപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കുടുംബസംഗമവും ജില്ലാ മേഖലാ നേതാക്കള്‍ക്കുള്ള സ്വീകരണവും നാളെ രാവിലെ 9 മുതല്‍ ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യൂണിറ്റ് പ്രസിഡണ്ട് സി.സി.മാമുഹാജിയുടെ അധ്യക്ഷതയില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. കെ.സി.ജോസഫ് എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും. ദേവസ്യ മേച്ചേരി, പി.പി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















