പയ്യാവൂര്‍: പയ്യാവൂരില്‍ ആറംഗ ചൂതാട്ടസംഘം പോലീസ് പിടിയിലായി. വണ്ണായിക്കടവ് സ്വദേശികളായ മാമാട്ടില്‍ ഡെന്നീസ് അഗസ്റ്റിന്‍, ജോണ്‍സണ്‍ എന്ന ജോജോ, സോജന്‍, വാതില്‍മടയിലെ ജോഷി കുര്യന്‍, പൈസക്കരയിലെ ഡെന്നീസ്, പയ്യാവൂര്‍ കൂവ്വച്ചിയിലെ ബേബി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 7600 രൂപയും പിടികൂടി. വെമ്പുവ പാലത്തിനടിയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഇവരെ പയ്യാവൂര്‍ എസ്‌ഐ പി.ഉഷാദേവി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
















