കണ്ണൂര്‍: എട്ട് ലിറ്റര്‍ വിദേശമദ്യവുമായി വിമുക്തഭടന്‍ വളപട്ടണം പോലീസ് പിടിയിലായി. പള്ളിക്കുന്ന് വാടക വീട്ടില്‍ താമസിക്കുന്ന കുടുക്കാരന്‍ സേതു(63)ആണ് പിടിയിലായത്. ആര്‍മി സിഗ്നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച സേതു കൊറ്റാളി സ്വദേശിയാണ്. വിമുക്തഭടനുള്ള മിലിട്ടറി ക്വാട്ടയില്‍ ലഭിക്കുന്ന മദ്യത്തിന് പുറമേ ബിവറേജ് കോര്‍പ്പറേഷനില്‍ നിന്നും മാഹിയില്‍ നിന്നു മദ്യം വാങ്ങി വില്‍പ്പന നടത്തിവരാറുണ്ടായിരുന്നു ഇയാള്‍.
















