Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാലഹരണപ്പെട്ട രാഷ്‌ട്രീയ അസ്പൃശ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:03 pm IST
inVicharam

പത്തുവര്‍ഷം മുമ്പ് കര്‍ണ്ണാടകയില്‍ ബിജെപി 140 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുത്തപ്പോള്‍ അന്നത്തെ ജനാധിപത്യ വാദികളുടെ ദുഃഖം വായിക്കുകയുണ്ടായി. ഉത്തരേന്ത്യയില്‍ മാത്രം വിടര്‍ന്നിരുന്ന ബിജെപിയുടെ താമര ഇപ്പോള്‍ തെക്കേ ഇന്ത്യയിലെ കാലാവസ്ഥയിലും വിരിഞ്ഞിരിക്കുന്നു.

ഗോവയിലും കര്‍ണ്ണാടകയിലും താമര വിരിഞ്ഞു. കേരളത്തിലും താമര വിരിഞ്ഞിരിക്കുന്നു. താമരപ്പൂമണമേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നു. ‘മതേതരക്കാര്‍’ അസ്വസ്ഥരാകുന്നു. അവര്‍ക്ക് ഈ താമരയുടെ മണം സഹിക്കാന്‍ കഴിയുന്നില്ല. അവരുടെ സ്വസ്ഥത നഷ്ടപ്പെടുന്നു, ഉറക്കം കെടുന്നു.

ഏത് ദിക്കില്‍നിന്ന് വീശിയടിക്കുന്ന കാറ്റിലാണോ, എപ്പോള്‍ പെയ്ത മഴയിലാണോ ‘മതേതര വിരുദ്ധമായ’ താമര തെക്കേ ഇന്ത്യക്കാരുടെ മനസ്സില്‍ മുളച്ചുപൊങ്ങിയത് എന്നറിഞ്ഞുകൂടാ. ഏതായാലും ഇതിനെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. കേരളത്തില്‍ എന്തായാലും താമര വിടരില്ല എന്നുതന്നെ അവര്‍ വിശ്വസിച്ചു.

കേരളത്തില്‍ ബിജെപി അക്കൗണ്ടു തുറക്കില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. ”വേണമെങ്കില്‍ ഫെഡറല്‍ ബാങ്കിലോ, സൗത്ത് ഇന്ത്യന്‍ ബാങ്കിലോ അക്കൗണ്ട് തുറക്കാം.”പക്ഷേ കേരളത്തിലും താമര വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്തും, എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഒത്തുകളിച്ചും ബിജെപി ജയിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇവരെ പരാജയപ്പെടുത്തി ബിജെപി ഒരു സീറ്റില്‍ ജയിച്ചു; പത്തു സ്ഥലത്ത് രണ്ടാം കക്ഷിയുമായി.

ഗുജറാത്ത്, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങി പതിനഞ്ചില്‍ അധികം സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നടത്തുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനത്തും താമര തഴച്ചുവളരുന്നു. ഇതുകണ്ട് ‘പുരോഗമനാശയങ്ങള്‍’ മാത്രം ചിന്തിക്കുന്ന പത്രക്കാരും എഴുത്തുകാരും ചാനല്‍രാജാക്കന്മാരും ഇടതു- വലതു രാഷ്‌ട്രീയക്കാരും ഇതിനെതിരെ ജനങ്ങളെ ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്നു.

ഇത് വലിയ ആപത്താണ്, താമര ഇന്ത്യയില്‍ എല്ലായിടത്തും വിടരാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ വേരോട്ടം തടയാന്‍ കഴിയില്ല. ഇനി ക്രിസ്ത്യാനിക്കും മുസ്ലിമിനും കുരിശുവരയ്‌ക്കാനോ, നിസ്‌കരിക്കാനോ ഒരടി മണ്ണുപോലും കിട്ടില്ല. ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ നാട് നശിപ്പിക്കും, ന്യൂനപക്ഷങ്ങളെ മുഴുവന്‍ കൊന്നൊടുക്കും!!

ഓരോ സംസ്ഥാനത്തും ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അതിനെതിരെ മതേതരക്കാര്‍ ഇങ്ങനെയൊക്കെ ഉദ്‌ബോധനം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ മൂഢന്മാര്‍ ബിജെപി എന്ന ‘വര്‍ഗ്ഗീയകക്ഷി’യെ അധികാരപീഠത്തില്‍ പിടിച്ചിരുത്തുന്നു. ആര്‍എസ്എസുകാരന്‍ രാഷ്‌ട്രപതിയാകുന്നു. ഉപരാഷ്‌ട്രപതിയാകുന്നു, പ്രധാനമന്ത്രിയാകുന്നു, സംന്യാസി മുഖ്യമന്ത്രിയാകുന്നു.

പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും കര്‍ഷകനും ചായക്കടക്കാരനുമെല്ലാം ഉയര്‍ന്ന സ്ഥാനങ്ങളില്‍ വരുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതേതര ബോധം ഉണ്ടാകാത്തത്! ചില മതേതരന്മാരുടെ ആശങ്കകളാണ് ഇവയൊക്കെ.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ജനാധിപത്യം ധ്വംസിക്കുകയും, ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും ചേര്‍ക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ ലോക സംഘര്‍ഷ സമിതി രൂപീകരിച്ച് സമരം നടത്തി. ആര്‍എസ്എസാണ് അതിന് നേതൃത്വം കൊടുത്തത്. ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു. പിന്നീട് ജനതാപാര്‍ട്ടി രൂപീകരിക്കുകയും പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ആര്‍എസ്എസിന് എതിരായി ദ്വയാംഗത്വപ്രശ്‌നം വരുകയും ബിജെപി എന്ന രാഷ്‌ട്രിയ പ്രസ്ഥാനം രൂപീകരിക്കുകയും ചെയ്തു. കേവലം രണ്ടുസീറ്റില്‍നിന്ന് വളര്‍ന്ന് പാര്‍ലമെന്റില്‍ 283 സീറ്റില്‍ വരെ എത്തിയപ്പോള്‍ ഓരോ സംസ്ഥാനത്തും ബിജെപി വിജയിക്കുന്നതില്‍ രോഷംപൂണ്ട പത്ര, മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.

പലപ്പോഴും അവര്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ അത് കേട്ടഭാവം നടിക്കുന്നില്ല. മുസ്ലിംലീഗും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ ഏറ്റവും വലിയ ‘മതേതര വിപ്ലവ ജനാധിപത്യകക്ഷി’കളും പന്തം കണ്ട പെരിച്ചാഴിയെപ്പോലെ അന്തംവിട്ട് കണ്ണുംതുറിച്ചു നില്‍ക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ് ശാഖ തുടങ്ങാനായി ചേര്‍ത്തല താലൂക്കിലെ വയലാറില്‍ ചെന്നവരോട് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പറഞ്ഞു: ”നിങ്ങള്‍ക്ക് ചൈനയില്‍ ശാഖ തുടങ്ങാം പക്ഷെ, വയലാറിലെ മണ്ണില്‍ ശാഖ തുടങ്ങാന്‍ അനുവദിക്കില്ല.” എന്നാല്‍ അവിടെ ശാഖ തുടങ്ങി. രക്തസാക്ഷി മണ്ഡപം ഇരിക്കുന്ന വാര്‍ഡില്‍ താമര വിരിയുകയും ചെയ്തു.

ഇങ്ങനെ കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും താമര വിരിയുന്നു. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കുപ്രചാരണം നടത്തുന്നു, വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ പാര്‍ട്ടികളേയും മെഷീന്‍ പരിശോധിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ ആരും അതിനു മുതിര്‍ന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ ജയിക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയവും, ബിജെപി ജയിച്ചാല്‍ അത് മതേതര തകര്‍ച്ചയുമാണ്!

യുപിയില്‍ കല്യാണ്‍സിങ്ങിന്റെ മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ മുതല്‍ അവിടുത്തെ ജനങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ആ നല്ല ഭരണം വരാന്‍ അവര്‍ ആഗ്രഹിച്ചു. അതാണിപ്പോള്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്നത്. അംഗബലത്തില്‍ ബിജെപി ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്.

ബിജെപി ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നു. അവര്‍ ‘മതേതര ജനാധിപത്യ സോഷ്യലിസ്റ്റ്’ പാര്‍ട്ടികളെ ഉപേക്ഷിക്കുന്നു. ഇത്രയധികം ജനപിന്തുണയുള്ള പാര്‍ട്ടിയെ വര്‍ഗ്ഗീയ കക്ഷിയെന്നു മുദ്രകുത്തി രാജ്യത്തിനു ഭീഷണിയാണെന്നു പറഞ്ഞുപരത്തുന്നത് അനീതിയാണ്.

എല്‍.കെ. അദ്വാനിയുടെ ആത്മകഥാ പ്രകാശനത്തിനു പങ്കെടുത്ത മമ്മൂട്ടിക്ക് ചിലര്‍ ഭ്രഷ്ട് കല്‍പ്പിച്ചു. നോട്ടുനിരോധനം നാടിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കു വളരെ പ്രയോജനം ചെയ്യുമെന്ന് പറഞ്ഞ മഹാനടന്‍ മോഹന്‍ലാലിനെ ഇവര്‍ എതിര്‍ത്തു.

എന്നാല്‍ ദേശദ്രോഹക്കുറ്റം ചുമത്തി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മദനിയെ കാണാനും പരിപാടികളില്‍ പങ്കെടുക്കാനും ഇവിടുത്തെ ഇടതു-വലതു രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും സിനിമാക്കാരും മത്സരിക്കുകയാണ്. ഇത്രയും ജനപിന്തുണയുള്ള ബിജെപിയെ ആരെങ്കിലും അനുകൂലിച്ചു സംസാരിച്ചാല്‍ അവരെ അസ്പൃശ്യരായി കണക്കാക്കുന്നു. എന്നാല്‍ ഇക്കൂട്ടരെ കേരളത്തിലും സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ് ശാഖ തുടങ്ങാനായി ചേര്‍ത്തല താലൂക്കിലെ വയലാറില്‍ ചെന്നവരോട് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പറഞ്ഞു: ”നിങ്ങള്‍ക്ക് ചൈനയില്‍ ശാഖ തുടങ്ങാം പക്ഷെ, വയലാറിലെ മണ്ണില്‍ ശാഖ തുടങ്ങാന്‍ അനുവദിക്കില്ല.” എന്നാല്‍ അവിടെ ശാഖ തുടങ്ങി. രക്തസാക്ഷി മണ്ഡപം ഇരിക്കുന്ന വാര്‍ഡില്‍ താമര വിരിയുകയും ചെയ്തു. ഇങ്ങനെ കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും താമര വിരിയുന്നു. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കുപ്രചാരണം നടത്തുന്നു, വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

New Release

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

News

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

India

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.