ന്യൂദൽഹി: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദൽഹിയിലെ ചേരി പ്രദേശത്ത് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് ഷോമോൻ ഹഖ് എന്നാണ് പോലീസ് ഭാഷ്യം. ദൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
















