ന്യൂദൽഹി: ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സാനെ നേപ്പാളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേപ്പാളിലെ ധരന്‍ ഇത്തേഹാരി പ്രദേശത്തുനിന്ന് ഹണിപ്രീതിനെ കണ്ടെത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേപ്പാളിലെ സുന്‍സാരി മൊറാംഗ് ജില്ലയില്‍ ഒളിച്ചുകഴിയുകയാണെന്ന് ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഹണിപ്രീത് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്‌ക്ക് കടന്നതായി ഉദയ്‌പൂരില്‍ നിന്നും ശനിയാഴ്ച അറസ്റ്റിലായ ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്റെ സഹായിയുമായ പ്രദീപ് എന്ന വിക്കി വെളിപ്പെടുത്തിയിരുന്നു.
















