ഛണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇതിനോടകം വാർത്തകളിൽ ഏറെ സ്ഥാനം നിറഞ്ഞിരിക്കുകയാണ്. സിനിമാ നടികളെപ്പോലെ സീറോ സൈസ് ശരീരം നിർമ്മിക്കാനായി അക്ഷീണം ജിമ്മിൽ അവർ പ്രവർത്തിച്ചിരുന്നു എന്ന രസകരമായ വാർത്തയാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ടത്.
ബോളിവുഡ് താര സുന്ദരി കത്രീന കൈഫിന്റെ കടുത്ത ആരാധികയാണ് ഹണിപ്രീത് സിങ്. അവരുടെ ശരീരകാന്തിയിൽ ഏറെ ആകൃഷ്ടയായ ഹണിപ്രീത് കത്രീനയെപ്പോലെ വടിവൊത്ത ശരീരം ലഭിക്കാൻ ജിമ്മിൽ ദിവസവും ഏറെ നേരം അക്ഷീണം വ്യായാമം ചെയ്യാറുണ്ടെന്ന് ജിം ട്രെയിനർ തന്നെയാണ് മാധ്യമത്തോട് പറഞ്ഞത്.
ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ഒരിക്കല്‍പ്പോലും ഹണിപ്രീതിന് ബോളിവുഡ് താരം കത്രീന കൈഫിനെപ്പോലെയാവുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ജിം ട്രെയിനര്‍ വ്യക്തമാക്കുന്നു.
















