Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മ്മാണം എഞ്ചിനീയറിങ് അത്ഭുതം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 10:18 pm IST
in India

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ലോകബാങ്കിന്റെ വായ്‌പാ നിഷേധം ഉള്‍പ്പെടെ നിരവധി കടമ്പകള്‍ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഡാമായ സര്‍ദാര്‍ സരോവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു പതിറ്റാണ്ട് മുമ്പ് ശിലാസ്ഥാപനം നിര്‍വഹിച്ച ഡാം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി ഇന്ത്യയ്‌ക്ക് അവളുടെ രക്തവും വിയര്‍പ്പും ഒഴുക്കേണ്ടിവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. നര്‍മ്മദാ നദിയില്‍ നിര്‍മ്മിച്ച ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

പരിസ്ഥിതിക്ക് നാശം ഉണ്ടാകും എന്ന കാരണത്താലാണ് ലോകബാങ്ക് പദ്ധതിക്ക് ധനസഹായം നിഷേധിച്ചത്. ഇത്രവലിയ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ ഇന്ത്യയ്‌ക്ക് പ്രാപ്തിയില്ലെന്നും അവര്‍ വിധിയെഴുതി. എന്നാല്‍ ലോകബാങ്ക് സഹായമുണ്ടെങ്കിലും ഇല്ലെങ്കിലും ഡാം നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോവുകയെന്നത് ഇന്ത്യയുടെ തീരുമാനമായിരുന്നു. പദ്ധതിക്കെതിരെ ഗൂഢമായി പ്രവര്‍ത്തിച്ച ഓരോ വ്യക്തിയെയും എനിക്കറിയാം.

എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ല. ഇത്രയധികം എതിര്‍പ്പ് നേരിട്ട് പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി ലോകത്തില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതി പുതിയ ഇന്ത്യയുടെ ശക്തിയാണ് കാണിക്കുന്നത്. എഞ്ചിനീയറിങ് രംഗത്തെ മഹാത്ഭുതമാണ് സര്‍ദാര്‍ സരോവര്‍ ഡാം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പഠന വിഷയമായി ഡാം നിര്‍മ്മാണം മാറിയേക്കും.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും ബി. ആര്‍ അംബേദ്ക്കറും കുറച്ചു നാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ഡാം നിര്‍മ്മാണം അറുപതുകളിലോ എഴുപതുകളിലോ പൂര്‍ത്തിയായേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡാമിനുള്ളിലെ ദ്വീപായ സാധു ബെത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള വല്ലഭ്ഭായ് പട്ടേല്‍ പ്രതിമാ നിര്‍മ്മാണവും ഉദ്ഘാടനത്തിന് മുമ്പായി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

1961 ഏപ്രില്‍ 15ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നിര്‍വഹിച്ച സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മ്മാണം മേധാ പട്ക്കറിന്റെ നേതൃത്വത്തിലുള്ള നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനന്തമായി നീണ്ടത്. 1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള ഡാം വഴി ഗുജറാത്തിലെ 18 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം ലഭ്യമാക്കാനാവും.

കനാല്‍ സംവിധാനം വഴി 9,000 ഗ്രാമങ്ങളിലാണ് ജലമെത്തുന്നത്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ തുടങ്ങിയ സമീപ സംസ്ഥാനങ്ങള്‍ക്കും ഡാമിലെ ജലം ലഭ്യമാകും. ഗുജറാത്തിലെ പാക് അതിര്‍ത്തി മേഖലയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്കും സര്‍ദാര്‍ സരോവറിലെ ജലം എത്തിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.