ചക്കരക്കല്‍: എബിവിപിയുടെ ആഭിമുഖ്യത്തില്‍ പരുമല ബലിദാന അനുസ്മരണവും മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ വിദ്യാര്‍ത്ഥി കൂട്ടായ്‌മയും നടത്തി. ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
















