കണ്ണൂര്‍: മൂന്ന് വര്‍ഷംമുമ്പ് കോടികളുടെ വെട്ടിപ്പ് നടത്തിവിദേശത്തേക്ക് മുങ്ങി ആര്‍ഭാട ജീവിതം നയിച്ചിരുന്ന വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് മന്ന ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജസീലിനെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്റര്‍പോളിന്റെ സഹായത്തോടെ ബാങ്കോക്കില്‍ പിടിയിലായ ഇയാളെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. തുടര്‍ന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.
കണ്ണൂര്‍, വളപട്ടണം, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ജസീല്‍. ചില കേസുകളില്‍. ഇയാള്‍ക്കെതിരെ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയിലെ അറിയപ്പെടുന്ന ബ്ലേഡ്ഡ് ഇടപാടുകാരനായി രുന്നു ഇയാള്‍. ഇതിന്റെ പേരിലാണ് നിലവിലുള്ള കേസുകള്‍ ഏറെയും. ബ്ലേഡ് ഇടപാടുകള്‍മൂലം സാമ്പത്തിക തകര്‍ച്ച നേരിട്ടപ്പോഴാണ് വളപട്ടണം സര്‍വ്വീസ് ബാങ്കില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
കേസില്‍ നാല്തവണ കുറ്റപത്രം നല്‍കിയിട്ടുണ്ട്. മുഖ്യപ്രതി അറസ്റ്റിലായതോടെ അനുബന്ധ കുറ്റപത്രവും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു. കൂടുതല്‍ തെളിവെടുപ്പിനായാണ് ഇയാളെ പോലീസ് കസ്റ്റഡില്‍വാങ്ങുന്നത്.
















